കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70000 പേർ

  • 10/07/2024

 


കുവൈറ്റ് സിറ്റി : കഴിഞ്ഞ ജൂൺ അവസാനത്തോടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള സമയപരിധി അവസാനിച്ചതിന് ശേഷം റെസിഡൻസി നിയമം ലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം ശക്തമായ കാമ്പയിനുകൾ ആരംഭിച്ചു. ഈ സമയപരിധിക്കുള്ളിൽ   65000  മുതൽ 70000 വരെ നിയമ ലംഘകരായ പ്രവാസികൾ തങ്ങളുടെ റെസിഡൻസി നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്ന്  ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. കുവൈത്തിൽ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാവരെയും പിടികൂടാൻ ഞങ്ങൾ ഇപ്പോൾ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ക്രമവിരുദ്ധമായ ഒരു വ്യക്തിയെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News