ചാലറ്റ് വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 10/07/2024


കുവൈത്ത് സിറ്റി: ചാലറ്റ് വാടകയ്ക്ക് നൽകുന്ന വിശ്വസനീയമല്ലാത്ത അക്കൗണ്ടുകളുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. വഞ്ചനാപരമായ ചാലറ്റ് റെൻ്റൽ സ്കീമുകളുമായി ബന്ധപ്പെട്ട അപകടസാധ്യതയാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇലക്ട്രോണിക് തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഉയർന്നുവരുന്ന പ്രവണതയുടെ ഭാഗമായി ചാലറ്റ് വാടകയ്‌ക്കെുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വാടക ഓഫറുകളുടെ നിയമസാധുത സമഗ്രമായി പരിശോധിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ചാലറ്റ് വാടകയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ നിയമപാലകരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News