കുവൈത്തിലെ ജനനനിരക്കിൽ കുറവ്; ആൺകുട്ടികളിലെ ശിശുമരണ നിരക്ക് കൂടുതൽ

  • 11/07/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ജനനനിരക്കിൽ ഇടിവ്. സ്ത്രീ പൗരന്മാരുടെ പ്രത്യുത്പാദനക്ഷമതയെ സംബന്ധിച്ചിടത്തോളം, മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കുറവുണ്ടായി. 2022ൽ 83.913 ശതമാനം ആയിരുന്നത് 2023ൽ 80.610 ശതമാനമായാണ് കുറഞ്ഞത്. പ്രത്യുൽപാദനശേഷി കുറയുന്നതിൻ്റെ ഫലമായി പൗരന്മാരുടെ സ്വാഭാവിക വർധനവ് നിരക്കും കുറഞ്ഞു. 2023ൽ ഇത് 18.73 ശതമാനവും 2022 ൽ ഇത് 19.17 ശതമാനവും എന്ന നിലയിലാണ് രേഖപ്പെടുത്തിയത്.

പൗരന്മാരുടെ ജനന നിരക്ക് 2023ൽ 21.30 ശതമാനമായി കുറഞ്ഞപ്പോൾ 2022ൽ അത് 22.11 ആയിരുന്നു. ആൺകുട്ടികളിലെ ശിശുമരണ നിരക്ക് പെൺകുട്ടികളെക്കാൾ കൂടുതലാണ്. 2023ൽ ആൺകുട്ടികളുടെ ശതമാനം 6.63 ഉം പെൺകുട്ടികളുടെ 5.93 ശതമാനവുമായിരുന്നു. അതേസമയം, 2022ലെ 2.94 ശതമാനത്തിൽ നിന്ന് ആകെ മരണനിരക്കിലും കുറവുണ്ടായി. 2023ൽ കുവൈത്തികളിലെ മരണനിരക്ക് 2.56 ശതമാനത്തിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

Related News