കുവൈത്തിലെ ഏറ്റവും ഉയർന്ന മരണനിരക്ക് കാർഡിയോവാസ്കുലർ രോഗങ്ങൾ മൂലമെന്ന് കണക്കുകൾ

  • 11/07/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും ഉയർന്ന മരണനിരക്ക് രക്തചംക്രമണ വ്യവസ്ഥയുടെ രോഗങ്ങൾ മൂലമാണെന്ന് കണക്കുകൾ. 
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ 2023ലെ ജനന-മരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആയിരം ജനസംഖ്യയിൽ ക്രൂഡ് മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. 2023ൽ കുവൈത്തികളിൽ ഇത് 2.56 ആയി. അല്ലാത്തവർക്ക് 1.06 ശതമാനമാണ്. മൊത്തം ജനസംഖ്യയിൽ 1.5 ശതമാനവുമാണ്.

Related News