മാലിന്യം, മയക്കുമരുന്ന്, മദ്യം...; പ്രതിസന്ധികളിൽ നട്ടംതിരിഞ്ഞ് ജലീബ് അൽ ഷുവൈക്ക്

  • 11/07/2024


കുവൈത്ത് സിറ്റി: നിരന്തരമായ ഇടപെടലുകൾ ഉണ്ടായിട്ടും ജലീബ് അൽ ഷുവൈക്ക് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ല. ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ വ്യക്തമാക്കുന്ന സമീപകാല വൈറൽ വീഡിയോ പഴയതാണെന്നാണ് മുനിസിപ്പൽ അധികൃതർ പറയുന്നത്. എന്നാൽ, വേശ്യാവൃത്തി, അക്രമങ്ങൾ, മാലിന്യങ്ങൾ, മയക്കുമരുന്നുകൾ എന്നിവ ഈ പ്രദേശത്ത് അതിശക്തമായി തുടരുന്നുവെന്ന് താമസക്കാർ സ്ഥിരീകരിച്ചു, ശരിയായ മേൽനോട്ടത്തിൻ്റെ അഭാവത്തിൽ തെരുവുകളിൽ മദ്യവും പരസ്യമായി വിൽക്കപ്പെടുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്ടചെയ്യുന്നു. 

മാലിന്യം കുമിഞ്ഞുകൂടുന്ന പ്രശ്നമാണ് പരിസരവാസികൾ കൂടുതലായി ഉയർത്തുന്ന പ്രശ്നം. മാലിന്യ ശേഖരണം ഇടയ്‌ക്കിടെ മാത്രമാണ് നടക്കുന്നതെന്നും മാലിന്യം കുമിഞ്ഞുകൂടുന്നതിനാൽ നിരവധി നിവാസികൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അവർ പറയുന്നു. കവിഞ്ഞൊഴുകുന്ന മലിനജലവും ദുർഗന്ധവും ജീവിതസാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. ഈ വിഷയത്തിൽ അടിയന്തിര ഇടപെടലിനായി ജനങ്ങൾ ആവശ്യമുയർത്തുന്നു.

Related News