3,870 വിഷബാധ കേസുകൾ വിജയകരമായി കൈകാര്യം ചെയ്ത് കുവൈത്ത് പോയിസൺ സെന്‍റര്‍

  • 12/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മെയിൽ സ്ഥാപിതമായതുമുതൽ 3,870 വിഷബാധ കേസുകൾ കുവൈത്ത് പോയിസൺ സെന്‍റര്‍ വിജയകരമായി കൈകാര്യം ചെയ്തുവെന്ന് കണക്കുകൾ. എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കേന്ദ്രം വിഷബാധ കേസുകൾ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മാത്രമുള്ള ആദ്യ സംരംഭം ആണ്. ആരോഗ്യ മന്ത്രാലയ സൗകര്യങ്ങളിലുടനീളം വിഷബാധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം വലിയ പുരോഗതി കൈവരിച്ചുവെന്ന് എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് കൗൺസിൽ മേധാവി ഡോ. ഫാത്തിമ അൽ കന്ദരി പറഞ്ഞു.

13 മാസത്തെ പ്രവർത്തനത്തിനു ശേഷമുള്ള സെന്‍ററിന്‍റെ നേട്ടങ്ങളെ കുറിച്ച് കേന്ദ്ര മേധാവി ഡോ. അബ്ദുൾ ലത്തീഫ് അൽ ഔമി വിശദീകരിച്ചു. വിദഗ്ധരായ ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ എന്നിവരടങ്ങുന്ന ഒരു സമർപ്പിത കോൾ സെൻ്ററിലൂടെ വിദഗ്ധ ഉപദേശങ്ങളും ചികിത്സാ പദ്ധതികളും നൽകുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങള്‍ കേന്ദ്രം നൽകുന്നുണ്ട്. അവധി ദിവസങ്ങൾ ഉൾപ്പെടെ മുഴുവൻ സമയവും കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News