ഫോർത് റിംഗ് റോഡ് വികസന പദ്ധതി അതിവേഗം മുന്നോട്ട്

  • 12/07/2024


കുവൈത്ത് സിറ്റി: നാലാമത്തെ റിംഗ് റോഡ് വികസന പദ്ധതിയുടെ അന്തിമ രൂപരേഖ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ജനസംഖ്യയിൽ പ്രതീക്ഷിക്കുന്ന വർധനയ്ക്ക് അനുസൃതമായി റോഡ് വികസനം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. റോഡിന്‍റെ ലൊക്കേഷന്‍റെ പ്രാധാന്യം കാരണം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുൻഗണന നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഇതെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

ഇരുവശത്തുമുള്ള നിരവധി റെസിഡൻഷ്യൽ ഏരിയകളെ ഈ റോഡ് ബന്ധിപ്പിക്കുന്നു. യുഎൻ റൗണ്ട് എബൗട്ട് മുതൽ സാൽമിയ ഏരിയയിലെ അൽ മുഗീറ ബിൻ ഷുബ ജംഗ്ഷൻ വരെ 17 കിലോമീറ്റർ ദൈർഘ്യമുള്ള നിരവധി ജംഗ്ഷനുകളാണ് പദ്ധതിയിലുള്ളത്. റോഡിന് ഓരോ ദിശയിലും മൂന്ന് വരികൾ ഉണ്ടാകുമെന്നും നിലവിലുള്ള 15 പാലങ്ങളും അഞ്ച് പുതിയ പാലങ്ങളും ഉൾപ്പെടെ 20 പാലങ്ങൾ ഉണ്ടായിരിക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related News