കഴിഞ്ഞ വര്‍ഷം കുവൈത്തിലെ തൊഴിൽ നിയമം ലംഘിച്ചതിന് റഫർ ചെയ്തത് 7,896 ഫയലുകൾ

  • 12/07/2024


കുവൈത്ത് സിറ്റി: എല്ലാ പ്രവാസി തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള കുവൈത്തിൻ്റെ താത്പര്യം വ്യക്തമാക്കി ഓഡിറ്റ് ബ്യൂറോ. അതേസമയം ഭരണഘടന നടപ്പാക്കാനും രാജ്യത്തിന്‍റെ നിയമങ്ങൾ നടപ്പിലാക്കാനും ഭേദഗതി ചെയ്യാനും തീരുമാനങ്ങൾ പുറപ്പെടുവിക്കാനും ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 2024-ലെ നാമമാത്ര തൊഴിലവസരങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനുള്ള ശുപാർശകളും റിപ്പോര്‍ട്ടിലുണ്ട്.

2022/156 അഡ്‌മിനിസ്‌ട്രേറ്റീവ് റെസല്യൂഷൻ അനുസരിച്ച് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ഒരു ലിസ്റ്റ് നൽകി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാൻപവര്‍ അതോറിറ്റി നടപ്പാക്കിയിരുന്നു. റെസിഡൻസി കച്ചവടം ക്രിമിനൽ കുറ്റമാക്കുന്ന നിയമം കര്‍ശനമാക്കുന്നതിനും ശിക്ഷകൾ കടുപ്പിക്കുന്നതിനും ജുഡീഷ്യൽ അധികൃതര്‍ക്ക് കൈമാറുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ തൊഴിൽ നിയമം ലംഘിച്ചതിന് 7,896 ഫയലുകൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തു.

Related News