മദ്യത്തിൽനിന്നും, മയക്കുമരുന്നിൽനിന്നും മോചനം; ക്യാമ്പയിനുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 12/07/2024



കുവൈറ്റ് സിറ്റി : മദ്യത്തിൽനിന്നും, മയക്കുമരുന്നിൽനിന്നും മോചനം; ക്യാമ്പയിനുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, മദ്യപാനവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ സഹായവുമായി കുവൈറ്റ് ആഭ്യന്തര വകുപ്പ് രംഗത്തെത്തുന്നു. ലഹരിയിൽനിന്ന് ആളുകളെ മോചിപ്പിക്കുക എന്ന ലക്ഷ്യമിട്ട് മയക്കുമരുന്നിൽ അടിമപ്പെട്ടവർക്ക് യാതൊരു ക്രിമിനൽ നടപടികളും നേരിടാതെ ചികിത്സ ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതിനായി ഡ്രഗ് ആൻഡ് അൽക്കോഹോൾ പ്രോസിക്യൂഷൻ, അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്റര്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കോൺട്രോൾ അല്ലെങ്കിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 112 , 1884141.

Related News