കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന; 43,098 നിയമലംഘനങ്ങൾ കണ്ടെത്തി

  • 29/07/2024


കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനുള്ള പരിശോധനകൾ കടുപ്പിച്ച് ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് പരശോധനകള്‍ കര്‍ശനമാക്കിയത്. ജൂലൈ 20 മുതൽ 26 വരെ ട്രാഫിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന ക്യാമ്പയിനില്‍ 43,098 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 83 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. 

കൂടാതെ നിയമവിരുദ്ധമായ ടിൻറിംഗ് അല്ലെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് പോലുള്ള ഗുരുതരമായ ലംഘനങ്ങൾക്ക് 93 വാഹനങ്ങൾ കണ്ടുകെട്ടി. കൂടാതെ, 56 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ഗുരുതരമായ നിയമലംഘനങ്ങൾക്ക് 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 46 വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും മോഷ്ടിച്ച വാഹനം വീണ്ടെടുക്കുന്നതിനും ക്യാമ്പയിന് സാധിച്ചു.

Related News