ട്രേഡ് പ്രൊമോഷനായി ഇന്ത്യൻ ഫുഡ് ആൻഡ് അഗ്രോ ബിസിനസ് കമ്പനികൾ കുവൈത്തിൽ

  • 05/09/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സെപ്റ്റംബർ 8 മുതൽ 10 വരെ ഭക്ഷണം, കാർഷിക, പാനീയ മേഖലകളിൽ ഉഭയകക്ഷി വ്യാപാര പ്രോത്സാഹന പരിപാടികൾ സംഘടിപ്പിക്കുന്നു. എംബസി, ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച്, അപെക്‌സ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ ഓർഗനൈസേഷൻ ആണ് കുവൈത്തിലെ ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്സിൽ ഫുഡ് ആൻഡ് ബിവറേജസ് മേഖലയിൽ ഒരു എക്സ്ക്ലൂസീവ് ബയർ സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നത്.

10 പ്രമുഖ ഇന്ത്യൻ എഫ് ആൻഡ് ബി കമ്പനികളുടെ പ്രതിനിധി സംഘം ബിഎസ്എമ്മിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. അതേസമയം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുടെ സഹകരണത്തോടെ, എംബസി 2024 സെപ്റ്റംബർ 9-10 തീയതികളിൽ കെസിസിഐ എക്‌സിബിഷൻ ഹാളിൽ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ മേഖലയിൽ ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കും. 

30 ഓളം ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം ഇന്ത്യൻ ഭക്ഷ്യ-കാർഷിക മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകളും നൂതനത്വങ്ങളും, ഭക്ഷ്യ സംസ്കരണം, ഫുഡ് പാക്കേജിംഗ് തുടങ്ങിയവ ഉൾപ്പെടുന്ന ഉൽപ്പന്ന ശ്രേണി ഈ പരിപാടിയിൽ പ്രദർശിപ്പിക്കും. രണ്ട് പരിപാടികളും യഥാക്രമം ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്, കെസിസിഐ എക്‌സിബിഷൻ ഹാൾ എന്നിവിടങ്ങളിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.

Related News