ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ, സമയപരിധി അവസാനിച്ചു; ട്രാൻസ്ഫർ രണ്ട് മാസത്തേക്ക് നീട്ടണമെന്ന ആവശ്യം

  • 16/09/2024


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് അനുവദിച്ച് സമയപരിധി അവസാനിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. ജൂലൈ 14 മുതൽ സെപ്‌റ്റംബർ 12 വരെയുള്ള കാലയളവിനുള്ളിൽ ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അനുമതി നൽകിയിരുന്നത്. നിലവിലെ തൊഴിലുടമയുമായി കുറഞ്ഞത് ഒരു വർഷമെങ്കിലും സേവനം, നിലവിലെ തൊഴിലുടമയുടെ അംഗീകാരം, 50 കുവൈത്തി ദിനാർ ട്രാൻസ്ഫർ ഫീസ്, 10 ദിനാർ വാർഷിക ഫീസ് എന്നിവയായിരുന്നു വ്യവസ്ഥകൾ.

അതേസമയം, ട്രാൻസ്ഫർ അനുവദക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടുകയോ അല്ലെങ്കിൽ അയൽ രാജ്യങ്ങളെപ്പോലെ സ്ഥിരമായി നടപ്പാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര തൊഴിൽ വിദഗ്ധൻ ബസ്സാം അൽ ഷമ്മരി മന്ത്രിയോട് ആവർത്തിച്ചു. ദീർഘകാലമായി തുടരുന്ന കടുത്ത തൊഴിലാളി ക്ഷാമവും പ്രാദേശിക തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഇത് വലിയ സഹായകരമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related News