ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ വസതി സീല്‍ ചെയ്ത് പിഡബ്ല്യുഡി. സിവില്‍ ലൈന്‍സിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ വസതിയാണ് സീല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട് പൂട്ടി പിഡബ്ല്യുഡിക്ക് താക്കോല്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നീക്കം. പിഡബ്ല്യുഡി പരിപാലിക്കുന്ന വസതിയുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വസതിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് ഉണ്ടെന്നും പിഡബ്ല്യുഡി പറഞ്ഞു.
എന്നാല്‍ അതിഷിയെ ഔദ്യോഗിക വസതിയില്‍ താമസിപ്പിക്കാതിരിക്കാനുള്ള നീക്കമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വസതിയിലെ അതിഷിയുടെ വസ്തുവകകള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്തിട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനൊരു അനുഭവമുണ്ടാകുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?