ആലപ്പുഴ പുന്നമട ലോക്കല്‍ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഇരയുടെ മൊഴി പുറത്ത്. പാർട്ടി ഓഫീസില്‍വെച്ച് ശരീരത്തില്‍ കടന്നുപിടിച്ചു.ലോക്കല്‍ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയില്‍ പരാതി നല്‍കിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചായിരുന്നു പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി. പിന്നില്‍ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു.കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തകകൂടിയായ പരാതിക്കാരി പറയുന്നു.
ഇഖ്ബാലിനെതിര 2 തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നല്‍കിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.പാർട്ടിയില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാല്‍ ഇഖ്ബാലിനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസില്‍ പരാതി നല്‍കിയത്.
ആരോപണ വിധേയനെ വീണ്ടും തെരഞ്ഞെടുത്തതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും പാർട്ടി അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്ബില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഇഖ്ബാല്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?