പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കോണ്‍ഗ്രസുകാർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്നതിന്റെ വലിയ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എല്‍ഡിഎഫ് കണ്‍വെൻഷനില്‍ കോണ്‍ഗ്രസ്സ് പ്രവർത്തകരും എത്തിയിട്ടുണ്ടെന്നും സരിൻ പറഞ്ഞു.
ഈ സ്ഥാനാർഥിത്വം കൊണ്ട് എന്നെ അവസരവാദി എന്ന് വിളിക്കുകയാണെങ്കില്‍ ഞാൻ മറുപടി പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്. കേരളത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് പാലക്കാടിലൂടെ കേരളത്തിനൊരു സന്ദേശം നല്‍കും. പാലക്കാട് വോട്ട് ചെയ്യുന്നത് മുഴുവൻ കേരളത്തിലും വേണ്ടിയാണ്. പാലക്കാട് ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയും. പാർട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും സരിൻ പറഞ്ഞു.
തന്റെ ഭാര്യ ഡോ. സൗമ്യ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരാളാണ്. ഭർത്താവിന് വലിയ വരുമാനം ഇല്ലാത്തതുകൊണ്ട് കുടുംബം നോക്കുന്നത് സൗമ്യയാണ്. തിരക്കുകള്‍ കാരണം സൗമ്യയ്ക്ക് ഇവിടേക്ക് വരാൻ പറ്റാത്തതില്‍ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സൗമ്യയും പങ്കെടുക്കും. സൗമ്യയ്ക്ക് ഉണ്ടായ വേട്ടയാടലുകളില്‍ നിലപാട് വ്യക്തമാക്കും. കോണ്‍ഗ്രസ്സ് പ്രവർത്തകർ വേട്ടയാടല്‍ നിർത്തിയാല്‍ സൗമ്യയുടെ വരവും വൈകുമെന്നും സരിൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?