പി.പി. ദിവ്യ കീഴടങ്ങിയേക്കില്ല; അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി

  • 26/10/2024

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുന്നതുവരെ കീഴടങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. 

കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രമേയം പാസാക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നു പ്രമേയം യോഗത്തില്‍ പാസാക്കി.

ദിവ്യ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ 29ന് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

Related News