കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പിവി അൻവർ എംഎല്‍എ. റസാഖിന് മാത്രമല്ല കൂടുതല്‍ പേർക്ക് വരേണ്ടി വരും. നാല് എംഎല്‍എമാരെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അൻവർ പറഞ്ഞു.
കാരാട്ട് റസാഖിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കാണാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള എംഎല്‍എമാരും ഇപ്പോഴുള്ളവരും ജോയിൻ ചെയ്യും. നാലഞ്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. പേരുകള്‍ പറയാനാവില്ല. കാരാട്ട് റസാഖിൻ്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരാട്ട് റസാഖുമായി സഹകരിക്കാനാണ് തീരുമാനമെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, പിവി അൻവറിന് പിന്നാലെ സിപിഎമ്മിനോട് ഇടഞ്ഞ് കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും വാർത്താസമ്മേളനം വിളിച്ച് സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?