പ്രതികള്‍ ഇല്ല, തൃശൂര്‍ പൂരം കലക്കലില്‍ കേസെടുത്ത് പൊലീസ്

  • 27/10/2024

തൃശൂർ പൂരം കലക്കലില്‍ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. 

എഫ്‌ഐആറില്‍ ആരുടേയും പേരുകളില്ല. അന്വേഷണം അന്വേഷണം പ്രത്യേക സംഘം തന്നെ ഏറ്റെടുത്തു. തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു കേസെടുത്തത്.

പൂരം കലക്കലില്‍ അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങള്‍ക്കിടെയാണ് പൊലീസ് നീക്കം. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ‍ഡിജിപി എംആർ അജിത് കുമാർ നല്‍കിയ റിപ്പോർട്ട് ‍ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Related News