കൈയ്യില്‍ ഒന്നര ലക്ഷത്തിന്‍റെ ഫോണ്‍, ആഡംബര ജീവിതം; 17 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു, ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍

  • 27/10/2024

ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വർണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു.

ദൃശ്യങ്ങളില്‍ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും സ്വർണം മോഷണം പോയിരുന്നു. രണ്ടാമത്തെ പരാതി കൂടി കിട്ടിയതോടെ മുബീനയെക്കുറിച്ച്‌ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. സാമ്ബത്തികമായി അത്ര നല്ല നിലയില്‍ അല്ലാതിരുന്നിട്ടും മുബീന ആഡംബര ജീവിതമാണ് നടത്തുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു.

Related News