പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രിയയെ കഴുത്തുഞെരിക്കാൻ സെല്‍വരാജ് ഉപയോഗിച്ച കയർ വീട്ടില്‍നിന്നു കണ്ടെത്തി.
ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. സെല്ലു ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനല്‍ വെള്ളിയാഴ്ച രാത്രിയിലും യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്തിരുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?