ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും; ഇതുവരെ 20ലേറെ കേസുകള്‍

  • 27/10/2024

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികള്‍ പ്രത്യേക ഹൈക്കോടതി ബെ‌ഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവർ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കിലും പൊലീസിന് നടപടികള്‍ തുടങ്ങാമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സർക്കാർ അറിയിക്കും.

നിലവില്‍ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി വിവരങ്ങളും മുദ്രവെച്ച കവറില്‍ ഹാജരാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം 20 ലധികം കേസുകള്‍ രജിസ്റ്റർ ചെയ്തു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണവും തുടങ്ങി. എഫ്‌ഐആറുകളെല്ലാം തിരുവനന്തപുരം കോടതിയില്‍ സീല്‍ വെച്ച കവറില്‍ പ്രത്യേക സംഘം കൈമാറി.

കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിവരില്‍ നിന്നും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തും. മൊഴി നല്‍കിയവർ പരാതിയുമായി മുന്നോട്ടുപോയാല്‍ മാത്രം അന്വേഷണം തുടരും. അല്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനായി കോടതിയില്‍ റിപ്പോർട്ട് നല്‍കും. മൊഴികളില്‍ വ്യക്തതയില്ലാത്ത സംഭവങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ കർശന നിർദ്ദേശമുള്ളതിനാല്‍ ഒരു വിവരവും ചോർന്ന പോകാത്തവിധമാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. ഓരോ കേസുകളുടെയും അന്വേഷണം പ്രത്യേക സംഘത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

Related News