എഡിഎമ്മിൻ്റെ മരണം: പ്രശാന്തിന് വരവില്‍ കവിഞ്ഞ സമ്ബാദ്യമെന്ന് ആരോപണം; വിജിലൻസില്‍ പരാതി നല്‍കി കണ്ണൂര്‍ മുൻ മേയര്‍

  • 28/10/2024

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസില്‍ പരാതി. മാസം 27000 രൂപ മാത്രം ശമ്ബളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച്‌ ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബ് തുടങ്ങുന്നതിന് പിന്നില്‍ വരവില്‍ കവിഞ്ഞ സമ്ബാദ്യമുണ്ടെന്നാണ് ആരോപണം.

കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ആരോപണം ഉന്നയിച്ച്‌ വിജിലൻസിന് പരാതി നല്‍കിയത്. അഴിമതി തടയല്‍ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News