ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു; കമ്ബനിക്ക് 3.5 ലക്ഷം രൂപ പിഴ

  • 29/10/2024

ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു എന്ന പരാതിയില്‍ കമ്ബനിക്ക് 3.5 ലക്ഷം രൂപ പിഴ. ഗുണനിലവാരമില്ലാത്ത പെയിന്റ് ഉപയോഗിച്ചത് മൂലം മതിലിലെ പെയിന്റ് പൊളിഞ്ഞു പോവുകയും ചെയ്തു എന്നായിരുന്നു പരാതി. പെയിന്റിന് ചെലവായ 78,860 രൂപയും അതുമാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന്റെ ചെലവായ 2,06,979 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 20,000 രൂപ കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്ബനിക്കും ഡീലർക്കും എറണാകുളം ജില്ല തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം കോതമംഗലം സ്വദേശി ടി.എം മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കോതമംഗലത്തെ വിബ്ജോർ പെയിന്റ്സ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബർജർ പെയിന്റ് പരാതിക്കാരൻ വാങ്ങിയത്. ഒരു വർഷമാണ് വാറണ്ടി പിരീഡ് നല്‍കിയത്. അതിനുള്ളില്‍ തന്നെ പ്രതലത്തില്‍ നിന്നും പെയിന്റ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടർന്ന് നിർമ്മാണ കമ്ബനിയുടെ പ്രതിനിധി വന്ന് പരിശോധിക്കുകയും എന്നാല്‍ യാതൊരു വിധ തുടർനടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു.

പെയിന്റ് വിലയും റിപ്പയറിങ് ചാർജും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

Related News