ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തില്‍; കളം നിറഞ്ഞ് മുന്നണി സ്ഥാനാര്‍ത്ഥികള്‍

  • 30/10/2024

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എം വി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളില്‍ ക്യാമ്ബ് ചെയ്യുകയാണ്. ചേലക്കരയില്‍ മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചാരണം വാഹനപ്രചാരണം തുടരുകയാണ്.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥികളില്‍ ചിഹ്നം സംബന്ധിച്ച്‌ തർക്കം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി പട്ടികയില്‍ ആദ്യം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്.

രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യൻ മൊകേരിയുമാണ് ഉള്ളത്.അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വയനാട്ടില്‍ രേഖകള്‍ ഇല്ലാത്ത 10 ലക്ഷം രൂപ പിടിച്ചെടുത്തു. കെഎസ്‌ആർടിസി ബസ്സില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം പണം പിടിച്ചെടുത്തത്.

Related News