അമ്മയും മകനും മരിച്ച നിലയില്‍; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

  • 31/10/2024

അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂർ മേല്‍പ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

പിന്നാലെ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.

Related News