'ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണം'; തിരുത്താന്‍ തയ്യാറാവുന്നതാണ് നല്ലത്‌; കണ്ണൂര്‍ കലക്ടര്‍ക്കെതിരെ കെ സുധാകരന്‍

  • 01/11/2024

കലക്ടര്‍ അരുണ്‍ കെ വിജയന്‍ പിപി ദിവ്യയെ സഹായിക്കാനാണ് രംഗത്തുവന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കലക്ടര്‍ അത് തിരുത്താന്‍ തയ്യാറാവണം. ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരന്‍

ഔദ്യോഗിക യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തറവാട്ടില്‍ കയറി ചെല്ലുന്നതുപോലെ കയറിപ്പോയി. അവിടെ കസേര നീക്കിക്കൊടുക്കാന്‍ കലക്ടര്‍ നിന്നു. ആ മീറ്റിങ് നിയന്ത്രിക്കേണ്ടത് കലക്ടറാണ്. എഡിഎമ്മിനെതിരെ ഇങ്ങനെ പറയാന്‍ കലക്ടര്‍ അനുവദിക്കാമോ?. ഏറ്റവും നല്ല ഉദ്യോഗസ്ഥനെന്ന് പറയുന്ന, കര്‍മനിരതനായ, അഴിമതി രഹിതനായ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പറയുമ്ബോള്‍ യൂ ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുപറയേണ്ട കലക്ടര്‍ അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ. ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണം

ഇന്ന് ജനം നിങ്ങളെ കുറ്റവാളിയായാണ് കാണുന്നത്. അവസാനം ദിവ്യയെ സഹായിക്കാന്‍ ഇറങ്ങിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. നവീന്‍ ബാബു തെറ്റുപറ്റിയെന്ന് കലക്ടര്‍ പറഞ്ഞത് ശുദ്ധ അസംബന്ധവും നുണയുമാണ്. കലക്ടര്‍ തിരുത്താന്‍ തയ്യാറാവുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ജനം നിങ്ങളെയും ദിവ്യക്കൊപ്പം വിലയിരുത്തും. തെറ്റ് തിരുത്തുവാന്‍ കലക്ടര്‍ തയ്യാറാവണം. അല്ലെങ്കില്‍ കലക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കും സുധാകരന്‍ പറഞ്ഞു.

Related News