പെരുമ്ബാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റില്‍. പെരുമ്ബാവൂർ റയോണ്‍പുരം കളപ്പുരയ്ക്കല്‍ വീട് ഷറഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടികൂടിയത്.
33 കോടിയില്‍പ്പരം രൂപയുടെ ക്രമക്കേടാണ് പെരുമ്ബാവൂർ അർബൻ സഹകരണ ബാങ്കില്‍ നടന്നത്. ഷറഫ് ഇയാളുള്‍പ്പെടുന്ന ഭരണസമിതിയാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് ആരോപണം. മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷറഫ്. പെരുമ്ബാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം 18 പേരാണ് കേസിലെ പ്രതികള്‍. പത്താം പ്രതിയാണ് അറസ്റ്റിലായ ഷറഫ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?