'ശോഭ കേരളത്തില്‍ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് പിണറായി, സതീശന് പണം കിട്ടിയത് എവിടെ നിന്ന്?'

  • 02/11/2024

ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സതീശിന്റെ പുറകില്‍ താനാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

''സതീശന്റെ പുറകില്‍ ഞാനാണെന്ന് ചിലര്‍ പറയുന്നു. കേരള രാഷ്ട്രീയത്തില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ഒന്നാമതായി ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്, എന്റെ കൂടെ പാര്‍ട്ടി മാറാന്‍ ഡല്‍ഹിവരെയെത്തിയ ഇപി ജയരാജന്‍ ആണ് പിന്നെയുള്ളത്. സതീശനെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഭയപ്പെടുമെന്നാണോ നിങ്ങള്‍ കരുതിയത്.?

ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച്‌ കേരള രാഷ്ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ എന്നെ വീട്ടിലേയ്ക്ക് വിടാനാണ് ശ്രമമെങ്കില്‍ അങ്ങനെ ചെയ്യുന്നവരുടെ മുഖപടം ചീന്തിയെറിഞ്ഞ് കളയാനുള്ള ബന്ധങ്ങള്‍ എനിക്കുണ്ട്.- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Related News