മുനമ്ബം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓണ്‍ലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും.
നിയമ മന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ് ചെയർമാൻ, സിഇഒ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. നിയമപരമായ സാദ്ധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്ബത്തെ 614 കുടുംബങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലുമാകും ചർച്ച.
മുനമ്ബം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേർത്ത മുസ്‍ലിം സംഘടനാ പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?