പാലക്കാട്ട് സിപിഎം-ബിജെപി ഡീല്‍ ആരോപണം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഹോട്ടല്‍ മുറികളില്‍ പൊലീസ് പാതിരാത്രിയെത്തി നടത്തിയ റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കള്‍ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പില്‍ ചർച്ചയാക്കാനാണ് നീക്കം.
ഹോട്ടല്‍ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കും. പാലക്കാട്ട് ബിജെപി, സിപിഎം ഡീല്‍ എന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തില്‍ ഉടനീളം ഉയർത്തിക്കാട്ടും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?