'ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട; അടുത്ത തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാം' പരിഹാസവുമായി ഷാഫി

  • 07/11/2024

സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്ബില്‍ എംപി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ താമസിച്ച ഹോട്ടലില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ അവർ ഇപ്പോള്‍ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകള്‍ ആണ് സിപിഎം നടത്തുന്നത്. നിലവാര തകർച്ചയാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്.

സ്ഥാനാർത്ഥിനിർണയം പോലെ തന്നെ വലിയ നിലവാര തകർച്ച പ്രചാരണ രംഗത്തും സിപിഎം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അവരുടെ സ്ഥാനാർത്ഥിയെ പോലും കാര്യം പറഞ്ഞ് ഫലിപ്പിക്കുവാൻ കഴിയുന്നില്ല. സ്ഥാനാർത്ഥി വിഭിന്നമായ മറ്റൊരു അഭിപ്രായമാണ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനാർത്ഥിയെ തള്ളിയിരിക്കുകയാണ്.

Related News