'ചരിത്രം തിരുത്തുന്നു'; ഇടുക്കിയിലും കൊച്ചിയിലും സീപ്ലെയിൻ വിമാനമിറങ്ങുന്നു

  • 08/11/2024

ഇടുക്കിയുടെയും കൊച്ചിയുടെയും ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങുന്നു. കൊച്ചിക്കായലിലും മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലുമാണ് സീപ്ലെയിൻ ഇറങ്ങുന്നത്. എട്ടുപേർക്കാണ് ജലവിമാനത്തില്‍ സഞ്ചരിക്കാനാവുന്നത്. കൊച്ചിയില്‍ നിന്ന് പറന്നുയരുന്ന ഒന്നരമണിക്കൂറിനുള്ളില്‍ മാട്ടുപ്പെട്ടിഡാമിലെ ജലപ്പരപ്പിലേക്ക് പറന്നിറങ്ങും.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ത്തന്നെ ആകാശക്കാഴ്ചകള്‍ നന്നായി ആസ്വദിക്കാനാകുമെന്നതാണ് പ്രത്യേകത. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് അവിസ്മരണീയമാകും.എയർസ്ട്രിപ്പുകള്‍ നിർമ്മിച്ച്‌ പരിപാലിക്കുന്നതിലുള്ള വലിയ സാമ്ബത്തികഭാരം ഒഴിവാകുന്നു എന്നതാണ് ജലവിമാനങ്ങളുടെ പ്രത്യേകത.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്ബുഴ, ആലപ്പുഴയിലെ വേമ്ബനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് തന്നെ രൂപപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ടൂറിസം വകുപ്പും.

Related News