ദിവ്യ പുറത്തിറങ്ങി; നവീൻ ബാബുവിന്റെ മരണത്തില്‍ ദുഃഖമെന്ന് പ്രതികരണം

  • 08/11/2024

എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യാ കേസില്‍ ജാമ്യം ലഭിച്ച പി.പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നവീൻ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ നിരപരാധിത്വം തെളിയണമെന്നും കേസില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.

മാധ്യമപ്രവർത്തകരും നാട്ടുകാരും രണ്ട് പതിറ്റാണ്ടായി തന്നെ കാണുന്നുണ്ട്. എല്ലാവരുമായും സഹകരിച്ച പോകുന്ന ഒരാളാണ് താൻ. ഏത് ഉദ്യോഗസ്ഥരോടും സദുദ്ദേശ്യത്തോടെ മാത്രമേ താൻ സംസാരിക്കാറുള്ളു.

തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനൊടുവിലാണ് ദിവ്യ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. പി.പി ദിവ്യയുടെ ജാമ്യത്തില്‍ വിശദമായി പരിശോധിച്ച്‌ നിയമനടപടി സ്വീകരിക്കുമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചത്.

Related News