ദില്ലി വായുമലിനീകരണം; ഗുണനിലവാര സൂചിക ഇന്ന് രാവിലെ 383, ശ്വാസകോശ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്

  • 08/11/2024

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകള്‍.

അതേ സമയം, ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദില്ലിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു.

സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ദില്ലിയായത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. 

Related News