അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഴീക്കല്‍ സ്വദേശി ഷൈജാമോള്‍. ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമാ ഷിബു ചാക്കോയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
80 ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജാമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം സംഭവിച്ചത്. ഷൈജാമോളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബു ചാക്കോയും സ്വയം പെട്രോളിച്ച് തീ കൊളുത്തുകയായിരുന്നു.
ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരിച്ചിരുന്നു. ഏറെക്കാലം ഷൈജാമോളും ഷിബു ചാക്കോയും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്. ഷിബു ചാക്കോ നിരവധി കേസുകളില്‍ പ്രതിയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന ഷൈജാമോളെ വീട്ടില്‍ കയറിയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?