വയനാട് പുനരധിവാസം: സ്ഥലം ഏറ്റെടുക്കാൻ ബോണ്ട്, തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

  • 10/11/2024

വയനാട് ഉരുള്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ നിയമ, റവന്യൂ മന്ത്രിമാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ കേസ് നടക്കുന്നതിനാല്‍ നഷ്ടപരിഹാരത്തുക ബോണ്ടായി കോടതിയില്‍ കെട്ടിവെക്കാനാവുമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിതലത്തിലാണ് തീർപ്പുണ്ടാകേണ്ടത്. ബോണ്ട് കെട്ടിവെക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തെ ബാധിക്കുമോയെന്ന ആശങ്ക അകറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.

ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതർക്കായി മാതൃക ടൗണ്‍ഷിപ് നിർമിക്കാൻ നെടുമ്ബാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് ചോദ്യംചെയ്താണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാതെ ഭൂമി വിട്ടുനല്‍കില്ലെന്നാണ് ഉടമകളുടെ നിലപാട്. അവകാശത്തർക്കം നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാവുമെന്നാണ് സർക്കാർ കരുതിയിരുന്നത്. 

Related News