മുനമ്ബം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുമ്ബില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങള്‍ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും ദിവസം മുനമ്ബം വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. വേട്ടക്കാരുടെ കൂടെയാണോ അതോ ഇരകളുടെ കൂടെയാണോ എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വഖഫ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോര്‍ഡിനൊപ്പമാണ്. എന്‍ഡിഎ മാത്രമാണ് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്നത്.
കേരളത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വഖഫിന്റെ ഭീഷണി ഉയര്‍ന്നുവന്നിരിക്കുകയാണ്. വയനാട്ടിലെ മാനന്തവാടിയില്‍ 5.6 ഏക്കര്‍ സ്ഥലത്ത് അവര്‍ അവകാശവാദം ഉന്നയിച്ചത് ഇതിന്റെ തെളിവാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ഇത്തരമൊരു അധിനിവേശം വന്നിട്ടും യുഡിഎഫോ എല്‍ഡിഎഫോ നിലപാട് വ്യക്തമാക്കുന്നില്ല. ചേലക്കരയിലും പാലക്കാട്ടും വഖഫിന്റെ ഭീഷണി ഉയര്‍ന്നു കഴിഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?