കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ 8.45 ന് ദില്ലിയില്‍ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് വെയ്ക്കുമെന്ന് ഭീഷണി സന്ദേശം ഉണ്ടായിരുന്നത്.
രാവിലെ 8.45 ന് കൊച്ചിയിലെത്തിയ വിമാനം പിന്നീട് 9.30 ന് തിരികെ ദില്ലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്തിലും വിമാനത്താവളത്തിലും വിശദമായ പരിശോധന നടത്തി. പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ പരിശോധനയില്‍ സംശയകരമായി യാതൊന്നും ലഭിച്ചില്ല.
തുടർന്ന് പകല്‍ 11 മണിയോടെയാണ് വിമാനം ദില്ലിക്ക് പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ ടിഷ്യു പേപ്പറില്‍ ഭീഷണി സന്ദേശം എഴുതിവെച്ചയാള്ക്കായി അന്വേഷണം തുടങ്ങി. വിമാനത്തില്‍ ദില്ലിയില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?