ആത്മകഥാ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തൻ്റെ നിലപാട് അദ്ദേഹം പറഞ്ഞത്. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വസ്തുതാപരമായി കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പിന്നീട് യോഗത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയതും ഇ പി ജയരാജനായിരുന്നു. പക്ഷെ പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കാൻ തയ്യാറായില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?