വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍. നിലവില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര നിലപാടില്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുമ്ബോള്‍ കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്ബോഴും അനുകൂലസമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതല്‍ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാർത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു.
എന്നാല്‍ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാർത്തകള്‍ കണ്ടാല്‍ ഒന്നും നല്‍കില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളില്‍ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?