കടന്നപ്പള്ളി തെക്കെക്കരയില്‍ കൂടിയ കാണികള്‍ക്ക് മുന്നില്‍ വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്ബോള്‍ അഞ്ജലിയും ജെസി മോഹനനും അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന വേഷങ്ങളായിരിക്കുമെന്ന്. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിലാണ് വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ചത്.
രാത്രി 7.30നാണ് തെക്കെക്കരയില്‍ നാടകം തുടങ്ങിയത്. വൻ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷൻസ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്. രാജീവൻ മമ്മിളി സംവിധാനം ചെയ്ത കോമഡിക്ക് പ്രാധാന്യം നല്‍കിയ ഈ നാടകം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു.
വനിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങള്‍ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവർ വേർപിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നല്‍കിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.
ആഴമുള്ള താഴ്ച്ചയിലേക്ക് ബസ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയില്‍ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുഞ്ഞുണ്ട്. ജെസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?