സീപ്ലെയിൻ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ സമരത്തിന്; ആലപ്പുഴയില്‍ ഇന്ന് സംയുക്ത യോഗം

  • 16/11/2024

സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാൻ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഞായറാഴ്ച ആലപ്പുഴയില്‍. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. 

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മാത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകള്‍ ആശങ്കയായി മുന്നോട്ടുവെക്കുന്നത്. 2013ല്‍ യുഡിഎഫ് സർക്കാറിെൻറ കാലത്ത് പദ്ധതി കൊണ്ടുവന്നപ്പോള്‍ തൊഴിലാളി സംഘടനകള്‍ യോജിച്ച്‌ ശക്തമായ സമരം നടത്തിയിരുന്നു. 

സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാല്‍ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്ജൻ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

Related News