ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് ഇടതുമുന്നണി ഇന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.
ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഇടതുമുന്നണി ആവശ്യപ്പെടുന്നു. വ്യാജ വോട്ടുകള്‍ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫ് ആരോപണം .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?