ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എസ്‌എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി.
അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകളായ അമ്മു കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്നു വീണു മരിച്ചത്. സഹപാഠികളില്‍ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഒപ്പം പഠിക്കുന്ന 2 വിദ്യാർഥിനികള്‍ ഹോസ്റ്റലില്‍ വച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സജീവ് പ്രിൻസിപ്പലിനു പരാതി നല്‍കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?