മുനമ്ബം; മുസ്ലീം ലീഗ് നേതാക്കള്‍ ലത്തീന്‍സഭാ നേതൃത്വത്തെ കണ്ടു; സമവായ ധാരണ; മുഖ്യമന്ത്രിയെ കാണും

  • 18/11/2024

മുനമ്ബം ഭൂമി വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ. ലീഗിന്റെ സമവായ നീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മെത്രാന്‍ ജോസഫ് കളത്തിപ്പറമ്ബില്‍ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്നും ഇരുവിഭാഗവും പ്രത്യാശ പ്രകടപ്പിച്ചു. സമവായ നിര്‍ദേശം ഉപതെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലത്തീന്‍ മെത്രാന്‍ സമിതിയിലെ പതിനാറ് മെത്രാന്‍മാരും മുനമ്ബം ഭൂസംരക്ഷണ സമിതി നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കന്‍മാരായ പാണക്കാട് സാദിഖലി തങ്ങളും പികെ കൂഞ്ഞാലിക്കുട്ടിയുമാണ് കൂടിക്കാഴ്ച നടത്തിയത്.

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും മുനമ്ബം വിഷയം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അതിരൂപത മെത്രാന്‍ ജോസഫ് കളത്തിപ്പറമ്ബില്‍ പറഞ്ഞു. 'വിഷയം സര്‍ക്കാരിന്റെ അടുത്ത് പറയാമെന്നാണ് ഇവര്‍ പറയുന്നത്. മുനമ്ബം വാസികളോട് ലീഗ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം സോള്‍വ് ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.

Related News