കരുനാഗപ്പളളിയില്‍ നിന്ന് കാണാതായി പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിജയലക്ഷ്മിയെ കാണാതായ അന്ന് തന്നെ കൊലപ്പെടുത്തിയെന്ന നിർണായക വിവരവും പുറത്ത്. ഈ മാസം ആറാം തീയതിയാണ് വിജയലക്ഷ്മിയെ കാണാതാകുന്നത്. ജയചന്ദ്രന്‍ അന്ന് തന്നെ കൊല നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വീട്ടില്‍വെച്ചുണ്ടായ തർക്കത്തിനൊടുവില്‍ പിടിച്ചു തള്ളിയപ്പോള്‍ കട്ടിലില്‍ ഇടിച്ചാണ് വിജയലക്ഷ്മി മരിച്ചതെന്നാണ് ജയചന്ദ്രൻ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച ജയചന്ദ്രന്‍ രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം തൊട്ടടുത്ത പറമ്ബില്‍ കുഴിച്ചിടുന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരു സ്ത്രീയെ ഇവിടെ കണ്ടെന്ന ദൃക്സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. ഇവർ തമ്മില്‍ സാമ്ബത്തിക ഇടപാട് അടക്കം ഉണ്ടായിരുന്നു എന്നാണ് വിവരം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിനൊടുവില്‍ ഇവർ തമ്മില്‍ തർക്കമുണ്ടാകുകയും തുടർന്ന് വിജയലക്ഷ്മിയെ പിടിച്ചു തള്ളുകയുമായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് മരണമെന്നാണ് ജയചന്ദ്രന്റെ മൊഴി. പിന്നീട് മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോളാണ് കുഴിച്ചുമൂടിയത്.
വിജയലക്ഷ്മിയെ കാണാനില്ലെന്ന് പരാതി നല്‍കുന്നത് സഹോദരി ഗീതയാണ്. സാധാരണ ഗതിയില്‍ ഇവര്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനത്തിനായി പോകാറുണ്ട്. കാണാതായ ആദ്യ രണ്ട് ദിവസങ്ങളില്‍ ബന്ധുക്കള്‍ ഇങ്ങനെയാണ് വിചാരിച്ചത്. പിന്നീട് ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തെ ആളുകളാണ് ഇവര്‍ രണ്ട് ദിവസമായി വീട്ടിലേക്ക് വന്നിട്ടില്ലെന്ന് പറയുന്നത്. പിന്നീടാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?