തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്ബാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്ബാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?