കൊച്ചി കളമശ്ശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാർട്ട്മെന്‍റില്‍ ഹെല്‍മറ്റ് ധരിച്ച എത്തിയ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ജെയ്സിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെട്ടുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ സാമ്ബത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച് അപ്പാർട്മെന്റില്‍ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ഊർജ്ജിതമാണ്. കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു.
ജെയ്സിയുടെ ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ച് പ്രതിയിലേക്കെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കോള്‍ ലിസ്റ്റ് പരിശോധിച്ച് സംശയം തോന്നുന്നവരെ ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെന്‍റിലാണ് താമസം. കാനഡയിലുള്ള ജെയ്സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?