ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവുമുണ്ടാക്കാനാകാതെ എംഎല്‍എ അൻവറിന്റെ പാർട്ടി ഡിഎംകെ. വലിയ അവകാശവാദങ്ങളുമായാണ് ഇരുമുന്നണികള്‍ക്കുമെതിരെ അൻവർ സ്വന്തം സ്ഥാനാർഥി സുധീറിനെ രംഗത്തിറക്കിയത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ സുധീർ വളരെ പിന്നിലായി. കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയാണ് അൻവറിന്റെ പാർട്ടിയില്‍ സുധീർ എത്തിയത്. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്റെ സ്ഥാനാർഥിയെ പിന്തുണക്കണമെന്നും അൻവർ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നിഷ്കരുണം അൻവറിന്റെ ആവശ്യം തള്ളി.
എങ്കിലും പാലക്കാട് അൻവർ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കി. എല്‍ഡിഎഫില്‍ നിന്ന് പിണങ്ങിയാണ് അൻവർ സ്വന്തം പാർട്ടി രൂപീകരിച്ചത്. ചേലക്കരയിലും പാലക്കാടും തന്റെ പാർട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അൻവറിന്റെ വാദം. പാലക്കാട് പാർട്ടി പ്രകടനവും നടത്തി. തെരഞ്ഞെടുപ്പ് തോല്‍വിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമോ എന്ന ആശങ്കയിലാണ് അൻവർ.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് പതിനായിരം കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. പ്രദീപിന്‍റെ ഭൂരിപക്ഷം 15000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്ബുകള്‍ ഉറപ്പിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?