'ചേലക്കരയിലേത് മിന്നും ജയം, ഭരണ വിരുദ്ധ വികാരം ലവലേശം ഇല്ല'- പിണറായി വിജയൻ

  • 23/11/2024

ചേലക്കരയില്‍ എല്‍ഡിഎഫ് സ്വന്തമാക്കിയത് മിന്നും ജയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങള്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നല്‍കിയത്.

പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടർമാർ എല്‍ ഡി എഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളില്‍ വികസന -ക്ഷേമ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നല്‍കുന്നതാണ് ഈ ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related News